അർജന്റീനയ്ക്കെതിരായ ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിലെ വിവാദ റഫറിയിംഗ് തീരുമാനങ്ങൾക്കെതിരെ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ (EFA) ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകി. 2-0ന് മുന്നിലായിരുന്ന മത്സരത്തിൽ വിവാദ VAR തീരുമാനങ്ങൾക്കൊടുവിൽ അർജന്റീന 3-2ന് തിരിച്ചടിച്ച് ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു.
ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ മത്സരത്തിലെ റഫറിയിംഗ് “അന്യായമായിരുന്നു” എന്ന് ആരോപിച്ചു. VAR ഇടപെട്ട് ഈജിപ്തിന്റെ ഒരു ഗോൾ റദ്ദാക്കിയതും, പിന്നീട് മുഹമ്മദ് സലാഹിന് ലഭിക്കേണ്ടിയിരുന്നെന്ന് ഈജിപ്ത് വാദിക്കുന്ന പെനാൽറ്റി അനുവദിക്കാതിരുന്നതുമാണ് പ്രധാന പരാതികൾ. ഈ തീരുമാനങ്ങളാണ് മത്സരഫലത്തെ നേരിട്ട് ബാധിച്ചതെന്നാണ് ഈജിപ്ത് ഫുട്ബോൾ അസോസിയേഷന്റെ നിലപാട്.മത്സരത്തിൽ റഫറിയായിരുന്ന ഫ്രാൻസ്വാ ലെറ്റെക്സിയെയെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഈജിപ്ത് ഉന്നയിച്ചിട്ടുണ്ട്. അതേസമയം, പരാതിയിൽ ഫിഫ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.



