Sunday, July 19, 2026
HomeKERALAവീണയുടെ പേരിലുള്ള ഭൂമിയിൽ ഇ.ഡി പരിശോധന; കണ്ണൂരിൽ സ്വത്തുവിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ

വീണയുടെ പേരിലുള്ള ഭൂമിയിൽ ഇ.ഡി പരിശോധന; കണ്ണൂരിൽ സ്വത്തുവിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ പേരിലുള്ള സ്വത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ണൂരിൽ പരിശോധന നടത്തിയതായി റിപ്പോർട്ട്. പിണറായി പഞ്ചായാലമുക്കിലെ കുടുംബവീടിന് സമീപമുള്ള വീണയുടെ പേരിലുള്ള ഏകദേശം 80 സെന്റ് ഭൂമിയിലാണ് കൊച്ചിയിൽ നിന്നെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.സ്വത്തുമായി ബന്ധപ്പെട്ട രേഖകളും ഭൂമിയുടെ വിശദാംശങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരിശോധനയുടെ ഭാഗമായി ഭൂമിയുടെ അതിരുകൾ, ഉടമസ്ഥാവകാശ രേഖകൾ, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ ശേഖരിച്ചെന്നാണ് വിവരം.ഇ.ഡി പരിശോധന ഏത് അന്വേഷണത്തിന്റെ ഭാഗമായാണ് നടന്നതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട് വീണയുടെയോ കുടുംബത്തിന്റെയോ പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments