Thursday, September 3, 2026
HomeKERALAസർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്:കെ പി സി സി ...

സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്:കെ പി സി സി അധ്യക്ഷ പദവിയും ചർച്ചയിൽ

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ചേരും. ഉച്ചയ്ക്ക് മൂന്നിനാണ് യോഗം. മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം ശക്തമാക്കൽ, വരും ദിവസങ്ങളിലെ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ചയാകും. സർക്കാർ അധികാരത്തിലെത്തി നൂറുദിവസം പിന്നിട്ടിട്ടും പാർട്ടി സംഘടനാ സംവിധാനത്തിൽ ആവശ്യമായ സജീവതയില്ലെന്ന വിമർശനവും യോഗത്തിന് പ്രാധാന്യം വർധിപ്പിക്കുന്നു.

കെപിസിസി അധ്യക്ഷ പദവി നിർണായകം

നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ നിയമിക്കുന്നതിലെ അനിശ്ചിതത്വവും യോഗത്തിൽ ചർച്ചയായേക്കും. സണ്ണി ജോസഫ് തന്നെ തൽക്കാലം കെപിസിസി അധ്യക്ഷനായി തുടരാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് പൂർണസമയ അധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമാണ്.

പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിനായി നേരത്തെ തീരുമാനിച്ച സംവിധാനത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതും യോഗത്തിൽ പരിഗണിക്കാനിടയുണ്ട്.

ഇന്നത്തെ യോഗം സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന് പുതിയ ദിശ നിശ്ചയിക്കുന്ന നിർണായക യോഗമായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments