എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി നിയമിച്ചതും ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതുമുൾപ്പെടെയുള്ള തീരുമാനങ്ങളാണ് പരാതിയുടെ പശ്ചാത്തലം
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രേഖാമൂലം പരാതി നൽകി.
പാർട്ടിയുമായും യു.ഡി.എഫുമായും ആവശ്യമായ കൂടിയാലോചനകൾ നടത്താതെ മുഖ്യമന്ത്രി സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആരോപണം. പ്രധാന തീരുമാനങ്ങളെക്കുറിച്ച് പലപ്പോഴും മാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ മാത്രമാണ് താൻ അറിയുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി നിയമിച്ചതും ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതുമുൾപ്പെടെയുള്ള തീരുമാനങ്ങളാണ് പരാതിയുടെ പശ്ചാത്തലത്തിൽ ചർച്ചയാകുന്നത്.
അടൂർ പ്രകാശിന്റെ പരാതിയിൽ എ.ഐ.സി.സി നേതൃത്വം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടാനുള്ള സാധ്യതയും ശക്തമായി.


