Tuesday, October 13, 2026
HomeINDIAഡൽഹിയിൽ 7,000ത്തിലധികം പേർ കസ്റ്റഡിയിൽ: അറസ്റ്റുകളിൽ പ്രതിഷേധിച്ച് നിരാഹാര സമരത്തിന് മുന്നറിയിപ്പുമായി സോനം വാങ്ചുക്

ഡൽഹിയിൽ 7,000ത്തിലധികം പേർ കസ്റ്റഡിയിൽ: അറസ്റ്റുകളിൽ പ്രതിഷേധിച്ച് നിരാഹാര സമരത്തിന് മുന്നറിയിപ്പുമായി സോനം വാങ്ചുക്

ദല്‍ഹി പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിപക്ഷ നേതാവ് പിണറായ് വിജയനെയും മറ്റുനേതാക്കളെയും 8 മണിക്കൂറിന് ശേഷം വിട്ടയച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 7,000ത്തിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വിദ്യാർഥി നേതാക്കൾ, യുവജന നേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് രംഗത്തെത്തി. അറസ്റ്റിലായവരെ നാളെക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ പരിഗണിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായുള്ള വിവരം ലഭിച്ചെന്നും സമരത്തിന് നേതൃത്വം നൽകാൻ നിരവധി നേതാക്കൾ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്തതായി ഇപ്പോൾ അറിയുന്നുവെന്നും വാങ്ചുക് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അറസ്റ്റിലായവരെ ഉടൻ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ആശങ്ക അറിയിച്ചുകൊണ്ട് വാങ്ചുക് വീഡിയോ സന്ദേശവും പങ്കുവെച്ചു. രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന് മുന്നോടിയായി സമാധാനവും ഐക്യവും നിലനിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിച്ച് സന്ദേശം നൽകിയിരുന്നു. എന്നാൽ വിദ്യാർഥി-യുവജന നേതാക്കളെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും വാങ്ചുക് പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ബന്ധപ്പെട്ടവരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന ആവശ്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും വാങ്ചുക് വ്യക്തമാക്കി.

അറസ്റ്റിലായ മമത ബാനെര്‍ജി, അരവിന്ദ് കെജരിവാള്‍ യോഗേന്ദ്ര യാദവ്

Malayaladhwani.com
The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments