Monday, November 30, 2026
HomeGrama Varthaശ്രീമൂലനഗരം പഞ്ചായത്തിൽ കേരളോത്സവം: രജിസ്ട്രേഷൻ ഒക്ടോബർ 30 വരെ

ശ്രീമൂലനഗരം പഞ്ചായത്തിൽ കേരളോത്സവം: രജിസ്ട്രേഷൻ ഒക്ടോബർ 30 വരെ

ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ മുതൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 30 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവീസും പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ജലീലും അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: 2026 ഒക്ടോബർ 30, വെള്ളിയാഴ്ച

സമയം: വൈകുന്നേരം 4 മണിക്ക് മുമ്പ്

സംഘാടകർ: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്

മത്സര ഇനങ്ങൾ

(ഗെയിംസ് )
1. ഫുട്ബോൾ
2. ക്രിക്കറ്റ്
3. ഷട്ടിൽ ബാഡ്മിൻ്റൺ സിംഗിൾസ്
4. ഷട്ടിൽ ബാഡ്മിൻറൺ ഡബിൾസ്
5. വോളിബോൾ
6. വടംവലി
7. ചെസ്സ്
8. ആർച്ചറി
9. പഞ്ചഗുസ്തി
10. കബഡി
11. ബാസ്ക്കറ്റ് ബോൾ

നീന്തൽ മത്സരങ്ങൾ
1. ഫ്രീ സ്റ്റൈൽ 100 മീറ്റർ
2. ഫ്രീ സ്റ്റൈൽ 200 മീറ്റർ
3. ബട്ടർഫ്ലൈ 50 മീറ്റർ
4. ബട്ടർഫ്ലൈ 100 മീറ്റർ
5. ബാക്ക് സ്ട്രോക്ക് 50 മീറ്റർ
6. ബാക്ക് സ്ട്രോക്ക് 100 മീറ്റർ
7. ബ്രസ്റ്റ് സ്ട്രോക്ക് 50 മീറ്റർ
8. ബ്രസ്റ്റ് സ്ട്രോക്ക് 100 മീറ്റർ
9. മെട്ലെ വ്യക്തിഗതം 200 മീറ്റർ
10. മെട്ലെ വ്യക്തിഗതം 400 മീറ്റർ

അത്‌ലറ്റിക്സ് മത്സരങ്ങൾ
1. 100 മീറ്റർ
2. 200 മീറ്റർ
3. 400 മീറ്റർ
4. 800 മീറ്റർ
5. 1500 മീറ്റർ
6. 5000 മീറ്റർ
7. 4 x 100 മീറ്റർ റിലേ
8. ഷോട്ട്പുട്ട്
9. ഡിസ്കസ്
10. ജാവലിൻ
11. ലോങ്ങ് ജമ്പ്
12. ഹൈജമ്പ്
13. ട്രിപ്പിൾ ജമ്പ്

കലാ മത്സരങ്ങൾ
1. ഭരതനാട്യം
2. കുച്ചുപ്പുടി
3. നാടോടിപ്പാട്ട് (10 പേർ)
4. നാടോടി നൃത്തം (20 പേർ )
5. ലളിതഗാനം
6. മാപ്പിളപ്പാട്ട്
7. പാട്ട്
8. സംഘഗാനം (7 പേർ)
9. ദേശഭക്തിഗാനം (7 പേർ )
10. നാടോടി നൃത്തം
11. കേരള നടനം
12. വയലിൻ
13. ചെണ്ട
14. മദ്ദളം
15. ഉപന്യാസരചന
16. കവിതാരചന
17. കഥാ രചന
18. ചിത്രരചന
19. കാർട്ടൂൺ
20. ഏകാങ്ക നാടകം മലയാളം (12 പേർ )
21. മോണോ ആക്ട്
22. മിമിക്രി
23. മൈം (7 പേർ )
24. പ്രസംഗം
25. മോഹിനിയാട്ടം
26. ഒപ്പന (10 പേർ )
27. തിരുവാതിര (10 പേർ )
28. മാർഗംകളി (10 പേർ )
29. സംഘനൃത്തം (7 പേർ )
30. മെഹന്തി (2 പേർ )

നിബന്ധനകൾ
1. എല്ലാ മത്സരങ്ങളും കേരളോത്സവം മാർഗ്ഗരേഖയ്ക്ക് വിധേയമായിരിക്കും

2. 01-10-2026 ന് 15 വയസ്സ് തികഞ്ഞ വരും 40 വയസ്സ് കവിയാത്തവരുമായ (01.10.1986 മുതൽ 01.10.2011) യുവജനങ്ങൾക്ക് മാത്രമേ കേരളോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.
3. ശ്രീമൂലനഗരം പഞ്ചായത്തിലെ സ്ഥിര താമസക്കാർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ
4. കലാ മത്സരങ്ങളിൽ ഒരാൾക്ക് 4 വ്യക്തിഗത ഇനങ്ങളിലും, 3 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാൻ സാധിക്കുന്നതാണ്
5. അത്‌ലറ്റിക്സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി മൂന്നിനങ്ങളിലും, കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ്
6. അത്‌ലറ്റിക്സ് മത്സരങ്ങൾ രണ്ട് വിഭാഗമായി ആയിരിക്കും നടത്തുക. 15 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും , 20 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്
7. ഗെയിംസ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി നാല് ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻപാടുള്ളൂ.

മത്സരാർത്ഥികൾ പ്രായം തെളിയിക്കുന്ന രേഖയും ഈ പഞ്ചായത്ത് നിവാസി ആണെന്നുള്ള രേഖയും ഹാജരാക്കേണ്ടതാണ്

മത്സരാർത്ഥികൾ 30-10-2026 വൈകുന്നേരം 4 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്

ഓൺലൈൻ വഴിയോ https://keralotsavam.com/ അംഗൻവാടികൾ വഴിയോ, പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ, വാർഡ് മെമ്പർമാർ മുഖേനയോ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
ഫോട്ടോയും, ആധാർ കാർഡിൻ്റെ കോപ്പിയും, ഫോൺ നമ്പറും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്

വൈകി വരുന്ന രജിസ്ട്രേഷനുകൾ പരിഗണിക്കുന്നതല്ല

കൂടുതൽ വിവരങ്ങൾക്കായി:
8086565170
9961070752

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments