സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിൽ ടി.പി. രാമകൃഷ്ണൻ പ്രസിഡന്റായി തുടരും. കെ.കെ. ജയചന്ദ്രൻ ജനറൽ സെക്രട്ടറിയും വി. ശിവൻകുട്ടി ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു
കോട്ടയം: സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) കേരള സംസ്ഥാന പ്രസിഡന്റായി ടി.പി. രാമകൃഷ്ണൻ തുടരും. പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനെയും ട്രഷററായി വി. ശിവൻകുട്ടിയെയും തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
നിലവിലെ ജനറൽ സെക്രട്ടറി എളമരം കരീമിന് പകരമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ. ജയചന്ദ്രൻ ചുമതലയേൽക്കുന്നത്. നിലവിലെ ട്രഷറർ പി. നന്ദകുമാറിന് പകരമാണ് വി. ശിവൻകുട്ടിയെ തിരഞ്ഞെടുത്തത്.
കെ.എൻ. ഗോപിനാഥാണ് പുതിയ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി. 47 അംഗ ഭാരവാഹി സമിതിക്കും 190 അംഗ സംസ്ഥാന കമ്മിറ്റിക്കും സമ്മേളനം രൂപം നൽകി.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


