Sunday, November 29, 2026
HomeKERALAപ്രധാനമന്ത്രിയുമായി വി.ഡി. സതീശന് കൂടിക്കാഴ്ച; 1.03 ലക്ഷം കോടിയുടെ വികസന പദ്ധതികൾക്ക് കേന്ദ്രസഹായം തേടി

പ്രധാനമന്ത്രിയുമായി വി.ഡി. സതീശന് കൂടിക്കാഴ്ച; 1.03 ലക്ഷം കോടിയുടെ വികസന പദ്ധതികൾക്ക് കേന്ദ്രസഹായം തേടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മിഷൻ സമുദ്ര ഉൾപ്പെടെ 12 വികസന പദ്ധതികൾക്ക് കേന്ദ്രസഹായം തേടി

ന്യൂഡൽഹി: കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വ്യവസായ വളർച്ച, വൈദ്യുതി പ്രതിസന്ധി, കേന്ദ്രസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

കേരളത്തിന്റെ വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതിയാണ് പ്രധാനമായും പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന സമുദ്രവ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ തേടി.

കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉൽപാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ വികസനം, വിമാനത്താവള വികസനം എന്നിവ ഉൾപ്പെടെ 12 സുപ്രധാന പദ്ധതികളാണ് മുന്നോട്ടുവെച്ചത്.

ആകെ 1,03,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരം നൽകണമെന്നും വിവിധ കേന്ദ്രപദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ജി.ഡി.പി കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുക, അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച മുഖ്യമന്ത്രി, കേരളത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായി കേന്ദ്രസർക്കാരിന്റെ തുടർപിന്തുണ അഭ്യർഥിച്ചതായും വ്യക്തമാക്കി

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments