Sunday, November 29, 2026
HomeKERALAഇരട്ട വെള്ളി മെഡൽ നേട്ടത്തിന് സർക്കാർ അംഗീകാരം; വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം

ഇരട്ട വെള്ളി മെഡൽ നേട്ടത്തിന് സർക്കാർ അംഗീകാരം; വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം

ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് കേരള കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം.
നവംബർ 19ന് രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറുമെന്നാണ് റിപ്പോർട്ട്. കായികമന്ത്രി ഒ.ജെ. ജനീഷും ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരം: 2026 ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡലുകൾ നേടി രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായി മാറിയ ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദർശയ്ക്ക് നിയമനം ലഭിച്ചത്.

നവംബർ 19ന് രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറുമെന്നാണ് റിപ്പോർട്ട്. കായികമന്ത്രി ഒ.ജെ. ജനീഷും ചടങ്ങിൽ പങ്കെടുക്കും.

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ടീം ഇനത്തിലുമാണ് വിദർശ ഇന്ത്യയ്ക്കായി വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടവും കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശയുടെ പേരിലാണ്.

ഏഷ്യൻ ഗെയിംസിലെ നേട്ടത്തിനുശേഷം കേരളത്തിൽ തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാന സർക്കാർ ജോലി നൽകിയാൽ സ്വീകരിക്കുമെന്നും വിദർശ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കായികവകുപ്പിൽ അനുയോജ്യമായ തസ്തികയിൽ നിയമനം നൽകാനുള്ള തീരുമാനം.

സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കേരളത്തിൽ ജോലി ചെയ്യുക എന്നത് തുടക്കം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും വിദർശ പ്രതികരിച്ചു. സെക്രട്ടേറിയറ്റിൽ എത്തി ചുമതലയേൽക്കുമെന്നും അവർ അറിയിച്ചു.

കായികരംഗത്തെ മികച്ച നേട്ടങ്ങൾക്ക് സർക്കാർ നൽകുന്ന അംഗീകാരം യുവതാരങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് കായികലോകം.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments