ഇൻകാസ് ഖത്തർ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം നവംബർ 21ന് ദോഹ ഐസിസി അശോക ഹാളിൽ നടക്കും. റോയ് കെ. പൗലോസ് എംഎൽഎ മുഖ്യാതിഥിയാകും
ദോഹ: ഇൻകാസ് ഖത്തർ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഇന്ന് (നവംബർ 21) നടക്കും. വൈകിട്ട് ആറിന് ദോഹയിലെ ഐസിസി അശോക ഹാളിലാണ് പരിപാടി.
ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഖത്തറിലെ ഇടുക്കി ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


