Sunday, November 29, 2026
HomeKERALAഭിന്നശേഷിക്കാരനെ മർദിച്ച് എട്ടുപവന്റെ മാല കവർന്നു; ഏഴംഗ സംഘം പിടിയിൽ

ഭിന്നശേഷിക്കാരനെ മർദിച്ച് എട്ടുപവന്റെ മാല കവർന്നു; ഏഴംഗ സംഘം പിടിയിൽ

പെരുമ്പാവൂർ: ഭിന്നശേഷിക്കാരനായ കൂൾബാർ ഉടമയെ മർദിച്ച് എട്ടുപവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ ഏഴുപേരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ നാലിന് രായമംഗലം നങ്ങേലിപ്പടി ഭാഗത്താണ് സംഭവം. കടയിൽ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തിയ മൂന്നുപേർ ഉടമ സാധനമെടുക്കാൻ തിരിഞ്ഞ സമയത്ത് ആക്രമിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കടയിലെ പണവും സിഗരറ്റും സംഘം കവർന്നതായി പൊലീസ് പറയുന്നു.

ഓട്ടോറിക്ഷയിലെത്തിയ സംഘം മുൻകൂട്ടി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെരുമ്പാവൂരിലെ ഒരു ബാറിലിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയതെന്നും പൊലീസ് അറിയിച്ചു.

കവർന്ന സ്വർണമാല പെരുമ്പാവൂരിലെ സ്വർണക്കടയിൽ ഏകദേശം 1.25 ലക്ഷം രൂപയ്ക്ക് വിറ്റശേഷം പണം പങ്കിട്ടെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

അനൂപ്, പ്രണവ് കെ. പ്രവീൺ, എമിൽ എൽജോ ഏലിയാസ്, സുജിത്ത്, റെനീഷ് അലി, മുഹമ്മദ് അലിയാർ, സുനിൽ വാസു എന്നിവരാണ് അറസ്റ്റിലായത്.

കുറുപ്പംപടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments