വാട്‌സ്ആപ്പ് വെബിലൂടെ ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ കൈമാറരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ സുരക്ഷാ മുന്നറിയിപ്പ്
ന്യൂഡൽഹി: ഔദ്യോഗികവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച് ഔദ്യോഗികമോ സെൻസിറ്റീവോ ആയ വിവരങ്ങൾ കൈമാറുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.
വാട്‌സ്ആപ്പ് വെബിൽ ലോഗിൻ ചെയ്ത നിലയിൽ തുടരുന്ന അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തിൽ അക്കൗണ്ടുകളിൽ അനധികൃതമായി പ്രവേശിച്ച് സന്ദേശങ്ങൾ വായിക്കാനും അക്കൗണ്ട് ഉടമയുടെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാനും കോൺടാക്ടുകളും ഗ്രൂപ്പുകളും ദുരുപയോഗം ചെയ്യാനും കഴിയാം.
വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ചശേഷം ബ്രൗസർ വിൻഡോ അടയ്ക്കുന്നത് മാത്രം മതിയാകില്ലെന്നും ഓരോ തവണയും ലോഗ് ഔട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. പൊതുവായതോ മറ്റുള്ളവർ ഉപയോഗിക്കുന്നതോ ആയ കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് ലോഗിൻ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


