ഐ.എം.എ കേരള ഘടകത്തിന്റെ 69-ാമത് സംസ്ഥാന സമ്മേളനം ഇമാകോൺ 2026 നവംബർ 7, 8 തീയതികളിൽ വർക്കലയിൽ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3000 ഡോക്ടർമാർ പങ്കെടുക്കും
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ 69-ാം സംസ്ഥാന സമ്മേളനം ഇമാകോൺ 2026, 7, 8 തീയതികളിൽ വർക്കലയിലെ ഗാർഡിയൻയാ കൺവെൻഷൻ സെന്ററിൽ നടക്കും. 118 ബ്രാഞ്ചുകളിലെ 3000 ഡോക്ടർമാർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ശ്യാം ഡി. ഗോവാർ, സംഘാടക സമിതി ജനറൽ കൺവീനർ ഡോ. രാക്ഷി ബാബു. എം.എ എന്നീവർ അറിയിച്ചു. മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചതായി അവർ പറഞ്ഞു.
7ന് രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ പതാക ഉയർത്തും. 9ന് സമ്മേളനകൗൺസിൽ യോഗം നടക്കും. ഡോക്ടർമാർക്കായി തുടർവിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 3ന് വിവിധ വിഭാഗം സമ്മേളനത്തിൽ യോഗം നടക്കും. 8ന് രാവിലെ 11ന് പൊതു സമ്മേളനം മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും. ഡോ. എം.എന് മേനോൻ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റായി ഡോ. പി. ഗോപികുമാർ ചുമതലയേൽക്കും. മികച്ച് ഐ.എം.എ ബ്രാഞ്ചിനുള്ള പുരസ്കാരവിതരണവും നടക്കും. ശില്പശാലകളും പി.ജി. വിദ്യാർഥികളുടെ പ്രബന്ധങ്ങളും പോസ്റ്ററുകളും കലാപരിപാടികളും ഉണ്ടാകും. 8ന് ഉച്ചയ്ക്ക് 2 മണിക്ക് സമാപനസമ്മേളനം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


