Sunday, November 29, 2026
HomeKERALAഅധികാരത്തിൽ തുടരാൻ നിയമപരമായ അർഹതയില്ല; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് കോടതിയുടെ അടിയന്തര നോട്ടീസ്

അധികാരത്തിൽ തുടരാൻ നിയമപരമായ അർഹതയില്ല; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് കോടതിയുടെ അടിയന്തര നോട്ടീസ്

എസ്എൻഡിപി യോഗം ഭാരവാഹികളുടെ കാലാവധി കഴിഞ്ഞെന്ന ഹർജിയിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരോട് കൊല്ലം മുൻസിഫ് കോടതി അടിയന്തര വിശദീകരണം തേടി

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് കൊല്ലം മുൻസിഫ് കോടതിയുടെ അടിയന്തര നോട്ടീസ്. 2015ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി 2020ൽ അവസാനിച്ചെന്നും നിലവിലെ ഭാരവാഹികൾക്ക് അധികാരത്തിൽ തുടരാൻ നിയമപരമായ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി യോഗം അംഗം പി.എസ്. രാജീവ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ.

യോഗത്തിന്റെ ഫണ്ടുകളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതിൽ നിന്ന് നിലവിലെ ഭാരവാഹികളെ വിലക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കൂടാതെ, നിലവിലെ ഭരണസമിതിക്ക് പകരം റിസീവർ ഭരണം ഏർപ്പെടുത്തണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജി പരിഗണിച്ച കോടതി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളോട് വിശദീകരണം തേടിയാണ് അടിയന്തര നോട്ടീസ് പുറപ്പെടുവിച്ചത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments