Sunday, July 19, 2026
HomeKERALAഅൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്; കോടതി ഉത്തരവിന് പിന്നാലെ നടപടിയുമായി കടവന്ത്ര പൊലീസ്

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്; കോടതി ഉത്തരവിന് പിന്നാലെ നടപടിയുമായി കടവന്ത്ര പൊലീസ്

കൊച്ചി: നടി അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.

അൻസിബ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് കോടതി ഉത്തരവ് നടപ്പിലാക്കി കടവന്ത്ര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.അതേസമയം, കേസുമായി ബന്ധപ്പെട്ട് ടിനി ടോമിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments