ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് കെ. അജീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന സമരനടപടി താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്.
ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബസ് ഉടമകൾ സമരത്തിന് മുന്നൊരുക്കം നടത്തിയിരുന്ന സാഹചര്യത്തിലാണ് അധികൃതരുമായി നിർണായക ചർച്ച നടന്നത്. ചർച്ചയിൽ ചില വിഷയങ്ങളിൽ അനുകൂല നിലപാട് ലഭിച്ചതിനെ തുടർന്നാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായത്.ശേഷിക്കുന്ന വിഷയങ്ങൾ തുടർചർച്ചകളിലൂടെ പരിഹരിക്കാമെന്ന ധാരണയും ഉണ്ടായി. ഇതോടെ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്ന സർവീസ് തടസം ഒഴിവായി, സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിൽ തുടരുന്ന സാഹചര്യമാണുള്ളത്.



