
അബുദാബിയിലേക്ക് സ്ഥലം മാറി പോകുന്ന ഖത്തറിലെ പ്രമുഖ അന്തരാഷ്ട്ര കമ്പനിയിൽ ഉയർന്ന മാനേജ്മെന്റ് നിലയിൽ പ്രവർത്തിക്കുന്ന ആൻസന് ജേക്കബ്ബിന് ഫ്രണ്ട്സ് ഓഫ് എറണാകുളം യാത്രയയപ്പ് നൽകി.
പ്രശംസനീയമായ സേവനത്തിനും നേതൃപരമായ കഴിവുകൾക്കും ഔദ്യോഗീക രംഗത്ത് ലഭിച്ച അംഗീകാരത്തിന്റെ ഭാഗമായി ഉയർന്ന സ്ഥാനലബ്ദിയോടെയാണ് ആന്സന് ജേക്കബ്ബ് ഖത്തറില്‍ നിന്നും അബുദാബിയിലേക്ക് സ്ഥലം മാറിപോകുന്നത്.
ദോഹ തുമാമ ഭാരത് ടേസ്റ്റ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ
നടന്ന ചടങ്ങിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.ആൻസന് ജേക്കബ്ബിന്റെ പുതിയ സ്ഥാനലബ്ധിയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മുൻ ഓ ഐ സി സി ഇൻകാസ് എറണാകുളം ജില്ലാകമ്മിറ്റിയുടെ ട്രഷററായിരുന്ന ആൻസൻ ജേക്കബ്ബ് ,എൻജിനിയേഴ്സ് ഫോറം ഖത്തർ,ആന്റിയ ഖത്തര്‍ തുടങ്ങിയ സംഘടനകളിലും അംഗമാണ്.



