Saturday, July 18, 2026
HomeQatarഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ഫോക്കസ് മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുക.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യപരിശോധനയും ഡോക്ടർമാരുടെ സൗജന്യ നിർദേശങ്ങളും ക്യാമ്പിൽ ലഭ്യമാകും.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി സംഘാടകർ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്:

https://forms.gle/c1pAcZYqdCin4cvw7

ഉമ്മൻചാണ്ടിയുടെ ജനസേവന സ്മരണ നിലനിർത്തുന്ന ഈ ആരോഗ്യസേവന പരിപാടിയിലേക്ക് എല്ലാ പ്രവാസികളെയും സംഘാടകർ സാദരം ക്ഷണിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments