Sunday, July 19, 2026
HomeINDIAനീറ്റ് യു.ജി. 2026 ഫലം പ്രഖ്യാപിച്ചു; 11.21 ലക്ഷം പേർ യോഗ്യത നേടി, ഒന്നാം റാങ്ക്...

നീറ്റ് യു.ജി. 2026 ഫലം പ്രഖ്യാപിച്ചു; 11.21 ലക്ഷം പേർ യോഗ്യത നേടി, ഒന്നാം റാങ്ക് രണ്ട് പേർക്ക്

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് യു.ജി. 2026 റീ-പരീക്ഷയുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ NEET NTA പോർട്ടൽ⁠ വഴി സ്കോർകാർഡും റാങ്കും പരിശോധിക്കാം.

ഇത്തവണ പഞ്ചാബിലെ ആര്യൻ ഗുപ്തയും ഹരിയാനയിലെ പാൻഷുൽ ബൻസാലും 720ൽ 715 മാർക്ക് നേടി ദേശീയതലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. ടൈ-ബ്രേക്കർ നിയമപ്രകാരം ആര്യൻ ഗുപ്തയ്ക്കാണ് ഒന്നാം റാങ്കും പാൻഷുൽ ബൻസാലിന് രണ്ടാം റാങ്കും ലഭിച്ചത്.

എൻ.ടി.എ. പുറത്തുവിട്ട കണക്കുകൾ പ്രകാരം 11.21 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി. ഇവരിൽ 138 പേർ 690-ൽ കൂടുതൽ മാർക്ക് നേടിയിട്ടുണ്ട്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികവും പെൺകുട്ടികളാണെന്നും ഫലവിശകലനം വ്യക്തമാക്കുന്നു.

ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മേയിൽ നടന്ന പരീക്ഷ റദ്ദാക്കി ജൂൺ 21-ന് നടത്തിയ റീ-പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം പ്രസിദ്ധീകരിച്ചതോടെ എം.ബി.ബി.എസ്., ബി.ഡി.എസ്. ഉൾപ്പെടെയുള്ള മെഡിക്കൽ പ്രവേശനത്തിനായുള്ള കൗൺസിലിംഗ് നടപടികൾ ഉടൻ ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments