Wednesday, September 2, 2026
HomeQatarജിഡബ്ല്യുസി ലോജിസ്റ്റിക്സ് വില്ലേജിൽ സഫാരിയുടെ എട്ടാമത്തെ ഹൈപ്പർമാർക്കറ്റ്: ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് കാറുകൾ സമ്മാനമായി

ജിഡബ്ല്യുസി ലോജിസ്റ്റിക്സ് വില്ലേജിൽ സഫാരിയുടെ എട്ടാമത്തെ ഹൈപ്പർമാർക്കറ്റ്: ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് കാറുകൾ സമ്മാനമായി

പാണക്കാട് സയ്യിദ് സാദിക്ക്അലി ശിഹാബ് തങ്ങൾ പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ സഫാരി ഗ്രൂപ്പിന്റെ എട്ടാമത്തെ ഹൈപ്പർമാർക്കറ്റ് ജിഡബ്ല്യുസി ലോജിസ്റ്റിക്സ് വില്ലേജിൽ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് സാദിക്ക്അലി ശിഹാബ് തങ്ങൾ പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹമദ് ദഫർ അബ്ദുൽ ഹാദി അൽ-അഹ്ബാബി, ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ അബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, ജിഡബ്ല്യുസി ചീഫ് കൊമേഴ്സ്യൽ ഓഫീസർ സയ്യിദ് മൗസ്, ചീഫ് ഫിനാൻസ് ഓഫീസർ ഹിഷാം നെജ്ദാരി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ഖത്തറിലെ വിവിധ കമ്പനികളുടെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ‘Visit & Win’ മെഗാ റാഫിൾ പദ്ധതിയും സഫാരി പ്രഖ്യാപിച്ചു. ജിഡബ്ല്യുസി ലോജിസ്റ്റിക്സ് വില്ലേജിലെ സഫാരി ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ രണ്ട് ഷെവ്രൊലെറ്റ് കാപ്റ്റിവ കാറുകൾ സമ്മാനമായി നൽകും. ആദ്യ നറുക്കെടുപ്പ് സെപ്റ്റംബർ 17-നും, രണ്ടാമത്തേത് നവംബർ 5-നും നടക്കും.

പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, ബേക്കറി ഉൽപ്പന്നങ്ങൾ, ഹോട്ട് ഫുഡ്, അന്തർദേശീയ ഭക്ഷ്യവിഭവങ്ങൾ എന്നിവയ്ക്കൊപ്പം ഗ്രോസറി, ഇലക്ട്രോണിക്സ്, ഐ.ടി. ഉൽപ്പന്നങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ തുടങ്ങി വിപുലമായ ഉൽപ്പന്ന ശേഖരമാണ് പുതിയ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നതെന്ന് സഫാരി ഗ്രൂപ്പ് അറിയിച്ചു. മത്സരാധിഷ്ഠിത വിലയും വിശാലമായ ഷോപ്പിംഗ് സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments