Wednesday, September 2, 2026
HomeINDIAതൃഷ പരാമർശ വിവാദം:ഉദയനിധി സ്റ്റാലിനെതിരെ കേസ്, പൊലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ: ആരോപണം തള്ളി ടി.ആർ....

തൃഷ പരാമർശ വിവാദം:ഉദയനിധി സ്റ്റാലിനെതിരെ കേസ്, പൊലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ: ആരോപണം തള്ളി ടി.ആർ. ബാലു

തമിഴ്നാട്ടില്‍ കാവേരി ജലവിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിക്കിടെ നടി തൃഷയെ പരോക്ഷമായി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ വിവാദം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ വസതിയിൽ നിന്ന് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധ യോഗത്തിനിടെ ചിലർ “തൃഷ, തൃഷ” എന്ന് മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ഉദയനിധി നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഇത് നടി തൃഷയെ ലക്ഷ്യമിട്ടുള്ള ദ്വയാർഥ പരാമർശമാണെന്ന് പ്രതിപക്ഷ പാർട്ടികളും തമിഴക വെറ്റി കഴകവും (TVK) ആരോപിച്ചു. തുടർന്ന് വനിതാ വിഭാഗം പൊലീസിലും ദേശീയ വനിതാ കമ്മിഷനിലും പരാതി നൽകി.

എന്നാൽ ഡിഎംകെ നേതൃത്വം ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. മുതിർന്ന നേതാവ് ടി.ആർ. ബാലു, “ഉദയനിധി തൃഷയെ ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഉയർന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതവും വ്യാജവുമാണ്,” എന്ന് പ്രതികരിച്ചു. പ്രസംഗം വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഉദയനിധി മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത നടപടിക്കെതിരെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

ഈ സംഭവത്തോടെ തമിഴ്നാട്ടിൽ ഡിഎംകെയും മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ കടുപ്പമെടുക്കുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments