Wednesday, September 2, 2026
HomeQatarപ്രവാസ പഠനങ്ങൾക്ക് കരുത്തേകാൻ പുസ്തകദാനം; എഫ്‌സിസി ലൈബ്രറിയിലേക്ക് നാല് പ്രമുഖ ഗ്രന്ഥങ്ങൾ സംഭാവന ചെയ്ത് അബ്ദുൾ...

പ്രവാസ പഠനങ്ങൾക്ക് കരുത്തേകാൻ പുസ്തകദാനം; എഫ്‌സിസി ലൈബ്രറിയിലേക്ക് നാല് പ്രമുഖ ഗ്രന്ഥങ്ങൾ സംഭാവന ചെയ്ത് അബ്ദുൾ റൗഫ് കൊണ്ടോട്ടി

ദോഹ: കേരള-ഗൾഫ് കുടിയേറ്റ പഠനരംഗത്ത് ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ശ്രദ്ധേയമായ ഇടപെടലുമായി സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവുമായ അബ്ദുൾ റൗഫ് കൊണ്ടോട്ടി.
ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (FCC) ലൈബ്രറിയിലേക്ക് കുടിയേറ്റ പഠനവുമായി ബന്ധപ്പെട്ട നാല് പ്രമുഖ ഗ്രന്ഥങ്ങൾ അദ്ദേഹം സംഭാവന ചെയ്തു.

പ്രവാസി സമൂഹത്തിനുള്ളിൽ തന്നെ കുടിയേറ്റ വിഷയങ്ങളിൽ അക്കാദമിക ഗവേഷണത്തിനും പഠനത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകങ്ങൾ കൈമാറിയതെന്ന് അബ്ദുൾ റൗഫ് പറഞ്ഞു. വിദ്യാർഥികൾക്കും ഗവേഷകർക്കും കേരള ഗൾഫ് കുടിയേറ്റ ചരിത്രത്തിൽ താൽപര്യമുള്ള വായനക്കാർക്കും ഈ ഗ്രന്ഥങ്ങൾ പ്രയോജനപ്പെടുമെന്ന
പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത ഗ്രന്ഥങ്ങൾ:

* Researching International Migration: Migration from Kerala
* Five Decades of Kerala Migration to Gulf Countries (1974–2024)
* Indian Migration Report: Gulf Migration
* Migration from Kerala

കേരളത്തിൽ നിന്നുള്ള അന്തർദേശീയ കുടിയേറ്റത്തിന്റെ ചരിത്രം,
ഗൾഫ് പ്രവാസത്തിന്റെ അഞ്ച് പതിറ്റാണ്ടുകളിലെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ,
ഇന്ത്യൻ കുടിയേറ്റത്തിന്റെ പുതിയ പ്രവണതകൾ,
കേരള പ്രവാസത്തിന്റെ വിവിധ തലങ്ങൾ എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്ന പ്രധാന റഫറൻസ് ഗ്രന്ഥങ്ങളാണ് ഇവ.

ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന എഫ്‌സിസി ലൈബ്രറിയിൽ ഈ ഗ്രന്ഥങ്ങൾ ലഭ്യമാകുന്നതോടെ കുടിയേറ്റ പഠനത്തിൽ താൽപര്യമുള്ളവർക്ക് മികച്ച അക്കാദമിക സ്രോതസ്സുകളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, പൊതുവായ വായനക്കാർ എന്നിവർ എഫ്‌സിസി ലൈബ്രറി സന്ദർശിച്ച് ഈ ഗ്രന്ഥങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അബ്ദുൾ റൗഫ് അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments