ഇക്കാര്യത്തിൽ അടിയന്തിരനടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ലോക കേരള സഭ അംഗം അബ്ദുൾ റഊഫ് കൊണ്ടോട്ടി നിവേദനം സമർപ്പിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വരികയും ജെറ്റ് ഫ്യുവലിന് 200 അമേരിക്കൻ ഡോളറിൽ നിന്ന് 138 ഡോളർ ആവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിമാനയാത്രക്ക് വിശിഷ്യാ അന്താരാഷ്ട്ര യാത്രക്ക് ഏർപ്പെടുത്തിയ ഭീമമായ സർചാർജ്ജ് പുന:പരിശോധിച്ച് നിലവിലെ കമ്പോള സ്ഥിതിക്ക് അനുസരിച്ച് കുറവ് വരുന്നത് സാമാന്യ നീതിയുടെ ഭാഗവും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പലതും അവധിക്കായി നാട്ടിലേക്ക് വരുന്ന ഈ സീസണിൽ വർദ്ധിത യാത്രാ നിരക്കിൽ ലഭിക്കുന്ന വലിയ ആശ്വാസവും ആയിരിക്കും.ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വ്യൊമയാനമന്ത്രി, കേരള മുഖ്യമന്ത്രി, കേരള പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നോർക്ക റൂട്സ് സി.ഇ. ഒ, ലോക കേരളസഭ സെക്രട്ടറിയേറ്റ് എന്നിവർക്ക് ഇമെയിൽ സന്ദേശം വഴി നിവേദനം സമർപ്പിച്ചു.



