ഉറപ്പുകൾ പാലിക്കാത്ത പക്ഷം ശക്തമായ തുടർ പ്രക്ഷോഭം നടത്തുമെന്ന് സി ജെ പി നേതൃത്വം
ന്യൂഡൽഹി: ജന്തർ മന്തറിൽ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ അടിയന്തരമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. സമരത്തിനിടെ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും സംഘടന ആവശ്യപ്പെട്ടു.
സമരത്തിന് പിന്നാലെ സർക്കാർ നൽകിയ ഉറപ്പുകൾ പ്രാവർത്തികമാക്കുന്നതിന് വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്നും, എന്നാൽ തുടർനടപടികൾ വൈകുന്നത് ആശങ്കാജനകമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം ശക്തമായ തുടർപ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെട്ട് ആവശ്യങ്ങൾ പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.



