Sunday, November 29, 2026
HomeINDIAആഗോള സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഇന്ത്യ

ആഗോള സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഇന്ത്യ

ആഗോള ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ഇന്ത്യ ഉയരുന്നു. ജെ.പി. മോർഗൻ, ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള ആഗോള ധനകാര്യ ഭീമന്മാർ ,സ്ഥാപനങ്ങൾ ഇന്ത്യൻ കേന്ദ്രങ്ങളെ ആശ്രയിക്കുന്നു.

ആഗോള സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ നിർണായക കേന്ദ്രമായി ഇന്ത്യ ഉയരുന്നു. ലോകത്തെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ സുപ്രധാന സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെ ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകളെ (GCC) കൂടുതലായി ആശ്രയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ജെ.പി. മോർഗൻ ചേസ്, ഗോൾഡ്മാൻ സാക്സ്, വെൽസ് ഫാർഗോ, എച്ച്എസ്ബിസി, ബാർക്ലെയ്സ് തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലെ കേന്ദ്രങ്ങളിലൂടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ്. പതിവ് ഐടി സുരക്ഷാ പ്രവർത്തനങ്ങൾക്കപ്പുറം ആഗോള സൈബർ പ്രതിരോധം, സൈബർ ഭീഷണികളുടെ നിരീക്ഷണം, സുരക്ഷാ എൻജിനീയറിങ്, നിർമിതബുദ്ധി (AI) അധിഷ്ഠിത സുരക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയ നിർണായക ചുമതലകളാണ് ഇന്ത്യൻ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്നത്.

ANSR റിസർച്ചിന്റെ കണക്കുകൾ പ്രകാരം, സൈബർ സുരക്ഷാ പ്രവർത്തനങ്ങളുള്ള ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകളിൽ ഏകദേശം പകുതിയോളം സ്ഥാപനങ്ങളുടെ ആഗോള സൈബർ സുരക്ഷാ ടീമുകൾക്ക് നേതൃത്വം നൽകുന്നത് ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരാണ്. ഇത്തരം കേന്ദ്രങ്ങളിൽ നാലിലൊന്നിലധികം സ്ഥാപനങ്ങളുടെ ആഗോള സൈബർ സുരക്ഷാ ജീവനക്കാരിൽ പകുതിയോളം ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്.

നിർമിതബുദ്ധിയുടെ വ്യാപനം സാമ്പത്തിക മേഖലയിലെ സൈബർ ഭീഷണികൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രാധാന്യം ഉയരുന്നത്. ആഗോള ബാങ്കിങ് രംഗത്തെ സൈബർ പ്രതിരോധത്തിന്റെ പ്രധാന തന്ത്രകേന്ദ്രമായി ഇന്ത്യ മാറുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments