Tuesday, October 13, 2026
HomeQatarസൗദിയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം: പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഖത്തർ

സൗദിയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം: പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഖത്തർ

ദോഹ: സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി സംഘം നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇത് സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. മേഖലയുടെ സുരക്ഷയ്ക്കും സിവിലിയന്മാരുടെ ജീവനും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും വ്യോമഗതാഗതത്തിനും ആക്രമണം നേരിട്ടുള്ള ഭീഷണിയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയോടുള്ള ഖത്തറിന്റെ പൂർണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഭൂപ്രദേശത്തിന്റെ അഖണ്ഡത, ദേശീയ താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നിയമാനുസൃത നടപടികൾക്കും ഖത്തർ പിന്തുണ പ്രഖ്യാപിച്ചു.

സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ കൂട്ടായ സുരക്ഷാ സംവിധാനവുമായി അത് അടുത്ത ബന്ധം പുലർത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖത്തർ ആശംസിച്ചു.

(ഖത്തർ ന്യൂസ് ഏജൻസി – ക്യുഎൻഎ)
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments