കഴിഞ്ഞ വ്യാഴാഴ്ച തൃണമൂൽ കോൺഗ്രസ് (മമത വിഭാഗം) യുവജനവിഭാഗം സംഘടിപ്പിച്ച റാലിക്ക് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് മമത ബാനർജി ഒരു ടിഎംസി പ്രവർത്തകനെ അടിച്ചതായി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
റാലി അവസാനിച്ച ശേഷം രൂപപ്പെട്ട വൻ തിരക്കിലും ആശയക്കുഴപ്പത്തിനിടെയും നിരവധി നേതാക്കൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ മമത ബാനർജി വാഹനത്തിലേക്ക് നീങ്ങുന്നതിനിടെ ഒരു പ്രവർത്തകൻ സുരക്ഷാ വളയം മറികടന്ന് സമീപിക്കാൻ ശ്രമിച്ചതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതോടെ പ്രകോപിതയായ മമത പ്രവർത്തകന്റെ മുഖത്ത് അടിക്കുകയും തുടർന്ന് മുന്നോട്ട് നീങ്ങുകയും ചെയ്തു.സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. റാലിക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും നിരവധി നേതാക്കൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചു. പ്രതിപക്ഷം മമതയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയപ്പോൾ, തൃണമൂൽ കോൺഗ്രസ് (മമത വിഭാഗം) അനുകൂലികൾ സുരക്ഷാ വീഴ്ച ഒഴിവാക്കാനുള്ള പ്രതികരണമായിരുന്നു അതെന്ന് വാദിച്ചു.സംഭവത്തെക്കുറിച്ച് മമത ബാനർജിയോ തൃണമൂൽ കോൺഗ്രസ് (മമത വിഭാഗം) നേതൃത്വമോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.



