Sunday, July 19, 2026
HomeTECHഇന്ത്യൻ സംരംഭകന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമിന്റെ ചുമതല; CRED സ്ഥാപകൻ കുനാൽ ഷാ...

ഇന്ത്യൻ സംരംഭകന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമിന്റെ ചുമതല; CRED സ്ഥാപകൻ കുനാൽ ഷാ വാട്‌സ്ആപ്പിന്റെ പുതിയ ആഗോള മേധാവി

ന്യൂഡൽഹി: ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ CRED-ന്റെ സ്ഥാപകനായ കുനാല്‍ ഷാ, ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ് -ന്റെ പുതിയ ആഗോള മേധാവിയായി ചുമതലയേൽക്കും. കഴിഞ്ഞ ഏഴ് വർഷമായി വാട്‌സ്ആപ്പിനെ നയിച്ചിരുന്ന വില്‍കാത്കാര്‍ററ് സ്ഥാനമൊഴിയുന്നതോടെയാണ് ഈ മാറ്റം.

ഇതോടൊപ്പം, വാട്‌സ്ആപ്പിന്റെ മാതൃസ്ഥാപനമായ മെറ്റാ, ക്രെടില്‍ ഏകദേശം 900 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുകയും 20 ശതമാനത്തോളം ഓഹരി സ്വന്തമാക്കുകയും ചെയ്യുന്നു. ഈ കരാറിന്റെ ഭാഗമായാണ് കുനാൽ ഷാ മെറ്റയുടെ ആഗോള നേതൃത്വ സംഘത്തിൽ ചേരുന്നത്.ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് ശ്രദ്ധേയനായ കുനാൽ ഷാ, മുമ്പ് Free Charge സ്ഥാപിക്കുകയും പിന്നീട് അത് വിറ്റഴിക്കുകയും ചെയ്തിരുന്നു. 2018-ൽ ആരംഭിച്ച CRED ഇന്ത്യയിലെ പ്രമുഖ ഫിൻടെക് കമ്പനികളിലൊന്നായി വളർന്നു.മെറ്റ സിഇഒ മാർക് സുക്കെർബെർഗ്, കുനാൽ ഷായുടെ സംരംഭക കാഴ്ചപ്പാടും ആഗോള ദർശനവും വാട്‌സ്ആപ്പിന്റെ അടുത്ത വളർച്ചാ ഘട്ടത്തിന് നിർണായകമാകുമെന്ന് അഭിപ്രായപ്പെട്ടു. ബിസിനസ് മെസേജിങ്, ഡിജിറ്റൽ പേയ്‌മെന്റുകൾ, AI അധിഷ്ഠിത സേവനങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments