ദോഹ: ഖത്തറിലെ ആലുവക്കാരുടെ കൂട്ടായ്മയായ അരോമ ഖത്തറിന്റെ ഓണാഘോഷം തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ ഒക്ടോബർ 9ന് നടന്നു. ഐഎസ്സി ജനറൽ സെക്രട്ടറി ഹംസ യൂസുഫ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
അരോമ ഖത്തർ പ്രസിഡന്റ് ഷംസുദ്ദീൻ ഇസ്മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സിബി കെ. സെയ്തു സ്വാഗതം ആശംസിച്ചു. അരോമ ഖത്തർ ഭാരവാഹികളായ അബ്ദുൽസലാം, നൗഷാദ് ചെമ്പകശ്ശേരി, സിയാദ് അലി, ഷനീർ ഇടശ്ശേരി, ബിജു നായർ, റാഫി എടത്തല, ഷിയാസ്, റിയാസ് നൈന, ജവാദ്, സാഹിർ എന്നിവർ ആശംസകൾ നേർന്നു.
അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ സീമ മുജീബ്, അഡ്വൈസറി ബോർഡ് അംഗം ജോൺ ഗിൽബെർട്ട്, ആന്റിയ മുൻ പ്രസിഡന്റ് ജോയ് പോൾ എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.
ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് അഞ്ചുവരെ നീണ്ടുനിന്ന ആഘോഷത്തിൽ ഓണസദ്യയും തിരുവാതിരയും നൃത്തവും ഗാനങ്ങളും അരങ്ങേറി. ലഹരിക്കെതിരായ ബോധവൽക്കരണ സ്കിറ്റും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. വിവിധ കലാപരിപാടികളോടെ ആഘോഷം ഓണത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നു.
പ്രോഗ്രാം കൺവീനർ ഷെബി അബ്ദുൽസലാം ചടങ്ങുകൾ നിയന്ത്രിച്ചു. ശ്രീമ പിള്ള അവതാരകയായി. ട്രഷറർ അൻഷാദ് ആലുവ നന്ദി രേഖപ്പെടുത്തി.



