Sunday, November 29, 2026
HomeINDIAനാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 31കാരൻ അറസ്റ്റിൽ

നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 31കാരൻ അറസ്റ്റിൽ

നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിൽ. സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്

തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 31കാരൻ അറസ്റ്റിലായി. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടിയതായാണ് വിവരം.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി ചെമ്പകരാമൻപുതൂർ സ്വദേശി അയ്യപ്പൻ (31) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

നവംബർ 18ന് രാവിലെ എട്ടുമണിയോടെയാണ് ട്രെയിനിന്റെ പിൻഭാഗത്തുള്ള ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച കോച്ചിലെ സീറ്റിനടിയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നാഗർകോവിൽ–കോട്ടയം ട്രെയിനിന്റെ കോച്ചായിരുന്നു ഇത്. നവംബർ 11 മുതൽ അറ്റകുറ്റപ്പണികൾക്കായി ട്രെയിൻ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം പരിശോധനയിലാണ് സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായെന്നും ക്രൂരമായ മർദനത്തെത്തുടർന്നാണ് മരിച്ചതെന്നും വ്യക്തമായത്. ഇതോടെ ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് കൊലപാതകക്കേസായി മാറ്റി.

പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരമനുസരിച്ച് നവംബർ 14ന് പുലർച്ചെ 12.30ഓടെ അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപം നടന്നുപോവുകയായിരുന്ന സ്ത്രീയെ പ്രതി ബലമായി ആളൊഴിഞ്ഞ ട്രെയിൻ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് ബലാത്സംഗം ചെയ്തശേഷം മർദിക്കുകയും ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരണപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പ്രത്യേക അന്വേഷണസംഘത്തിന് നവംബർ 14ന് രാവിലെ എട്ടുമണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ പ്രസ്തുത കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് അയ്യപ്പനെ തിരിച്ചറിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് റിമാൻഡ് ചെയ്തു.

കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായം ഏകദേശം 50 വയസ്സാണെന്നാണ് ആദ്യം പൊലീസ് കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് ലഭിച്ച വിവരമനുസരിച്ച് ഇവർക്ക് 54 വയസ്സാണെന്നും സ്വർണമോതിരത്തിലെ ഹാൾമാർക്ക് വിവരങ്ങൾ പിന്തുടർന്നാണ് തിരിച്ചറിയൽ നടത്തിയതെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ആഭരണവിൽപ്പനക്കാരനിൽനിന്ന് ലഭിച്ച വിവരങ്ങൾ റായ്പുരിലേക്കും തുടർന്ന് മധ്യപ്രദേശിലെ വിലാസത്തിലേക്കും പൊലീസിനെ എത്തിച്ചു. ഇതുവഴി സ്ത്രീയുടെ കുടുംബത്തെ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.

സംഭവം പുറത്തുവന്നതോടെ റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ആളൊഴിഞ്ഞ കോച്ചുകളുടെ നിയന്ത്രണത്തെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. നാല് ദിവസത്തോളം മൃതദേഹം കോച്ചിനുള്ളിൽ കണ്ടെത്താതെ കിടന്നതും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments